ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു. ഷോപ്പിയാനിലെ ചൗധരി ഗുണ്ടിലാണ് സംഭവം.
ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന് മുന്നിൽ വെച്ചാണ് കശ്മീരിൽ പണ്ഡിറ്റിന് നേരെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments