ചെന്നൈ: വിഷപാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാമ്പിന്റെ കടിയേറ്റ വളർത്തുനായ ചത്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. കഴിഞ്ഞ പത്ത് വർഷത്തോളമായി വീട്ടുകാർക്കൊപ്പമുണ്ടായിരുന്ന നായയാണ് രക്ഷാപ്രവർത്തനത്തിന് പിന്നാലെ ജീവൻ വെടിഞ്ഞത്.
പുതുക്കോട്ടയിലെ ഇലുപ്പൂർ ഗ്രാമത്തിലെ കർഷകനായ ജയപാലിന്റെ കുടുംബത്തെയാണ് ..ജീവൻ പോകും മുമ്പ് നായ രക്ഷപ്പെടുത്തിയത്. ഒക്ടോബർ 14ന് ജയപാലിന്റെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച മൂർഖൻ പാമ്പിനെ വളർത്തുനായയാണ് കണ്ടത്. പാമ്പിനെ നായ വകവരുത്തിയെങ്കിലും പാമ്പുമായുള്ള പോരാട്ടത്തിൽ നായയ്‌ക്ക് പരിക്കേറ്റിരുന്നു. അന്നേദിവസം രാത്രി കഴിഞ്ഞതോടെ ജയപാലിന്റെ പ്രിയപ്പെട്ട വളർത്തുനായ മരിക്കുകയും ചെയ്തു.
ജയപാലും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ മൂർഖൻ പാമ്പിൽ നിന്ന് രക്ഷപ്പെടുത്തിയതിനാൽ ജീവൻ നഷ്ടപ്പെട്ട നായയ്‌ക്ക് ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകൾ നടത്തിയാണ് കുടുംബം യാത്രയാക്കിയത്.
Comments