നിരോധനം ലംഘിച്ച് പോപ്പുലർ ഫ്രണ്ട് പ്രകടനം; ചാവക്കാട് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിരോധനം ലംഘിച്ച് പോപ്പുലർ ഫ്രണ്ട് പ്രകടനം; ചാവക്കാട് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 06:31 pm IST
FacebookTwitterWhatsAppTelegram

ചാവക്കാട്: സർക്കാരിന്റെ നിരോധന നടപടിയെ വെല്ലുവിളിച്ച് ചാവക്കാട് പ്രകടനവുമായി ഇറങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. നിരോധനത്തിന് പിന്നാലെ സെപ്തംബർ 28 നാണ് ഇവർ പ്രകടനം നടത്തിയത്. ചാവക്കാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അഞ്ചങ്ങാടി ബ്ലാങ്ങാട് തെരുവത്തു വീട്ടിൽ ഷഫീദ്, അഞ്ചങ്ങാടി സ്വദേശികൾ ആയ കുട്ടൻ പറമ്പത്ത് ഷാജഹാൻ, പുളിക്കൽ ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് കടപ്പുറം മുതൽ അഞ്ചങ്ങാടി വരെയായിരുന്നു പ്രകടനം. കലാപ ആഹ്വാനത്തിനും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതിനും ഉള്ള യുഎപിഎ വകുപ്പ് പ്രകാരമാണ് കേസ്. പ്രകടനത്തിൽ പങ്കെടുത്ത ചിലർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ ചാവക്കാട്ട് ജില്ലാ കമ്മിറ്റി ഓഫീസ് പോലീസ് സീൽ ചെയ്തിരുന്നു. നിരോധനത്തിന് പിന്നാലെ ഇടുക്കി ബാലൻപിളള സിറ്റിയിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരത്തെ പ്രകടനവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇവർക്കെതിരെയും നെടുങ്കണ്ടം പോലീസ് കേസെടുത്തിട്ടുണ്ട്.

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിനാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തതിനും കലാപം നടത്താൻ ശ്രമിച്ചതിനും അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിൽ അട്ടിമറിക്കാൻ സർക്കാരും പോലീസും ഒത്താശ ചെയ്യുന്നുവെന്ന് ബിജെപി ഇന്നും ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂർണമായി സീൽ ചെയ്‌തെങ്കിലും കേരളത്തിൽ പോലീസ് പലയിടത്തും മെല്ലപ്പോക്ക് തുടരുകയാണെന്ന് ബിജെപി പറയുന്നു.

Tags: popular front of IndiaPOPULAR FRONT BAN
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies