ഗാന്ധിനഗർ: ഉത്തർപ്രദേശിന് പിന്നാലെ ഗുജറാത്തിലും ലുലു മാൾ എത്തുന്നു. അഹമ്മദാബാദിലാണ് 3,000 കോടി രൂപയുടെ നിക്ഷേപത്തിൽ മാൾ ഉയരുന്നത്. വരുന്ന വർഷം ആദ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ ഡയറക്ടർ വി. നന്ദകുമാർ വ്യക്തമാക്കി. ഇന്ത്യയിലെ മൂന്നാമത്തെ ലുലു മാളായിരിക്കും ഇത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ യുഎഇ സന്ദർശിച്ചപ്പോൾ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് ലുലു ഗ്രൂപ്പുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. അഹമ്മദാബാദിനെ മികച്ച ഷോപ്പിംഗ് മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് നന്ദകുമാർ പറഞ്ഞു. നേരിട്ടും അല്ലാതെയും 1,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രാഥമിക വിവരം. 2,000 കോടി രൂപയുടെ നിക്ഷേപവുമായി ഈ വർഷം ജൂലൈയിലാണ് ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചത്.
ലുലു ഹൈപ്പർ മാർക്കറ്റ്, ദേശീയവും അന്തർദേശീയവുമായ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. വിശാലമാ.യ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാകും അഹമ്മദാബാദിലെ ലുലു മാൾ. പ്രാദേശിക കാർഷികോത്പന്നങ്ങളുടെ വിപണന സൗകര്യവും മാളിലുണ്ടാകും.
Comments