ഇടുക്കി: പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് എൽഡിഎഫ് അംഗം. മൂന്നാർ പഞ്ചായത്ത് അംഗങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സിപിഐ പ്രതിനിധി അശ്ലീല സന്ദേശം അയച്ചത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങൾ രംഗത്ത് എത്തി.
വനിതാ അംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് എൽഡിഎഫ് അംഗം വീഡിയോ പ്രചരിപ്പിച്ചത്. ഇത് ഇവരുടെ ഭർത്താക്കന്മാർ കണ്ടതോടെ വലിയ കുടുംബ പ്രശ്‌നമായി മാറി. ഇതോടെയാണ് എൽഡിഎഫ് അംഗത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങൾ രംഗത്ത് എത്തിയത്.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് എൽഡിഎഫ് അംഗത്തിനെതിരെ ഉയർന്നത്. ഇതോടെ വീഡിയോ ഡിലീറ്റ് ചെയ്തു. സംഭവത്തിൽ നടപടി വേണമെന്ന് വനിതാ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അധികൃതർ ഇത് പരിഗണിച്ചിട്ടില്ല. ഇതോടെ വനിതാ കമ്മീഷനെ സമീപിക്കുമെന്നാണ് കോൺഗ്രസ് വനിതാ അംഗങ്ങൾ പറയുന്നത്. അതേസമയം സംഭവത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രതികരിച്ചിട്ടില്ല.
Comments