ജർമനിയിൽ നിന്നുളള ലക്ഷ്വറി ഫാഷൻ ബ്രാന്റായ ഹ്യൂഗോ ബോസ് പുതുതായി പുറത്തിറക്കിയ ചെരുപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നീല നിറത്തിലുള്ള പൂർണമായും ലെതർ കൊണ്ട് നിർമ്മിച്ച ഒരു ചെരുപ്പ്. 19,500 രൂപയാണ് ചെരുപ്പിന്റെ വില. ഇത് 54% ഡിസ്‌കൗണ്ട് ഓഫറിൽ 8,990 രൂപയ്‌ക്ക് ലഭിക്കും. 500 രൂപ മാസം അടച്ച് ഇഎംഐ ഓപ്ഷനിലൂടെയും ചെരുപ്പ് സ്വന്തമാക്കാനാകും.
എന്നാൽ ഹ്യൂഗോ ബോസിന്റെ ഈ പരസ്യം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ചെരുപ്പിന് ലുക്കില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. ബാത്ത്‌റൂമിൽ ധരിക്കുന്ന സ്ലിപ്പർ പോലുണ്ട് ഇത് എന്നാണ് ചെരുപ്പിനെ ട്രോളിക്കൊണ്ട് ചിലർ പറയുന്നത്. ചിലരാണെങ്കിലോ 150 രൂപയുടെ ചെരുപ്പിന് വില കൂട്ടിയിട്ട് വിൽക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്.
It’s a bathroom slipper dude!!!! https://t.co/7ADKEHF7HY
— Dhivya Marunthiah (@DhivCM) October 17, 2022
ഇത് 2017 ൽ താൻ 250 രൂപയ്‌ക്ക് വാങ്ങിയതാണെന്ന് പറഞ്ഞ് നീലയും വെള്ളയും നിറത്തിലുള്ള സ്ലിപ്പറിന്റെ ചിത്രവും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഒരു കോടീശ്വരനായാൽ പോലും താൻ ഈ ചെരുപ്പ് വാങ്ങില്ലെന്നാണ് ചില ആളുകൾ പ്രതികരിച്ചത്.
എന്നാൽ ലക്ഷ്വറി ബ്രാന്റ് പ്രൊഡക്ടുകളുടെ വിലയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഏറെ നാളായി ഇത്തരം ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് വാങ്ങാൻ ഇന്നും ആളുകളുടെ തിരക്കാണ്. ലുക്കിൽ വിശ്വസിക്കാതെ ബ്രാന്റിൽ വിശ്വാസം അർപ്പിക്കുന്നവരാണ് അവർ. .എത്ര വില കൊടുത്തും ഇത്തരം ചെരുപ്പുകൾ വാങ്ങാൻ ഇക്കൂട്ടർ തയ്യാറാണ്.
I got them in 2017 for 250 pic.twitter.com/gStN3k5OmD
— Not Tanya (@viralbiryani) October 16, 2022















