കൊച്ചി : കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എൽ മത്സരങ്ങൾക്ക് വിനോദ നികുതി അടയ്ക്കണമെന്ന കൊച്ചി കോർപറേഷൻ നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നോട്ടീസ് അയച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ബ്ലാസ്റ്റേഴ്സ് ആരോപിച്ചു.
രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോൾ കേരളത്തിൽ ഫുട്ബോൾ ടൂർണമെന്റുകൾക്കുൾപ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അതിനാൽ വിനോദ നികുതി ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ നോട്ടീസ് പിൻവലിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു.
ഈ സീസണിലെ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കളിച്ചത്. ഇതിൽ ആദ്യ മത്സരത്തിൽ വിജയിച്ചപ്പോൾ രണ്ടാമത്തേതിൽ പരാജയപ്പെട്ടു.
Comments