വിവാഹവുമായി ബന്ധപ്പെട്ട പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. വധുവും വരനും വ്യത്യസ്തമായി വേദിയിലേക്ക് കയറി വരുന്ന വീഡിയോകളും മറ്റുമാണ് സാധാരണയായി പ്രചരിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം അൽപം വ്യത്യസ്തമായ ഒരു വീഡിയോയാണ് പാകിസ്താനിൽ നിന്ന് പുറത്തുവരുന്നത്.
ഒരു പായയോളം വലിപ്പമുളള നോട്ടുമാല ധരിച്ച് വേദിയിലേക്ക് എത്തുന്ന വരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നാല് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഈ മാല താങ്ങിനിർത്തുന്നത്. നിങ്ങളുടെ വിവാഹ വേദിയിലെ സ്വപ്നമാല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. അന്യഗ്രഹജീവിയെപ്പോലെയുണ്ടെന്നാണ് ചിലർ പറയുന്നത്. എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് നടത്തുന്നത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്താണോ ആളുകൾ ആർഭാഢം കാണിക്കുന്നത് എന്നും ചോദിക്കുന്നുണ്ട്.
Comments