കൊച്ചി : നെയ്യാറ്റിൻകര എംഎൽഎ ആൻസലനെതിരെ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ് രംഗത്ത്. അയാൾ തന്നെ പരസ്യമായി വേദിയിൽ വെച്ച് വേശ്യയെന്ന് വിളിച്ച് അപമാനിച്ചു. അത് അയാളുടെ നിലവാരത്തെയാണ് കാണിക്കുന്നതെന്ന് സ്വപ്ന പറഞ്ഞു. അയാളുടെ നേതാക്കൾ എന്താണ് ചെയ്യുന്നത് എന്ന് എംഎൽഎ അറിയണം. പൊതുവേദിയിൽ വെച്ച് സ്വപ്ന സുരേഷിനെ അപമാനിച്ച ആൻസലൻ എംഎൽഎയുടെ വീഡിയോ വിവാദമായിരുന്നു. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വപ്ന എംഎല്എക്കെതിരെ തുറന്നടിച്ചത്.
മറ്റുളളവന്റെ പോക്കറ്റിൽ നിന്ന് പണമെടുത്ത് അണ്ടർവെയർ വാങ്ങി സെക്രട്ടേറിയറ്റിന് മുന്നിൽ ചെന്ന് തല്ലുകൊള്ളുന്നവൻ അറിയണം അവരുടെ നേതാക്കന്മാരുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന്. മറ്റ് സ്ത്രീകളെ അപമാനിക്കുകയും അവരെ വേശ്യയെന്ന് വിളിക്കുകയും ചെയ്യുന്നതിന് മുൻപേ സ്വന്തം നേതാക്കൾ എന്താണ് ചെയ്യുന്നത് എന്ന് അറിഞ്ഞിട്ട് വേണം വേദിയിൽ നിന്ന് സംസാരിക്കാൻ. അല്ലാതെ യോഗ്യതയില്ലാത്തവർ മറ്റുള്ളവരെ വേശ്യയെന്ന് വിളിക്കരുത്. ആൻസലൻ വേശ്യകളുടെ കാല് കഴുകി വെള്ളം കുടിക്കേണ്ടയാളാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കണ്ടവന്റെ പണം കൊണ്ട് അണ്ടർവെയർ വാങ്ങിയിട്ടിട്ട് മറ്റ് സ്ത്രീകളെ കുറ്റം പറയരുത് ശരിയല്ല. അറിയാത്ത കാര്യങ്ങൾ ആധികാരികമായി സംസാരിക്കരുത്. തന്റെ കുടുംബത്തിൽ വന്ന് വോട്ട് ചോദിച്ചിട്ടുള്ളയാളാണ് ആൻസലൻ. വേദിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വേശ്യയെന്ന് വിളിക്കാൻ എന്ത് യോഗ്യതയാണ് ഇയാൾക്കുള്ളത്. കടകംപള്ളി സുരേന്ദ്രൻ എന്ത് മോശം പ്രവൃത്തികളാണ് ചെയ്തതെന്ന് പോയി അന്വേഷിക്കാൻ പറയണമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നമുക്ക് അന്തസ്സുള്ളത് കൊണ്ട് ഇത്തരം നേതാക്കളുടെ പേര് ദുരുപയോഗം ചെയ്യുകയോ ആവശ്യങ്ങൾ നിറവേറ്റുകയോ ചെയ്തില്ല. ഇന്ന് ഇവർ ശത്രുക്കളായി മാറുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ജയിലിൽ കിടക്കേണ്ടി വന്നതെന്നും സ്വപ്ന പറഞ്ഞു.
Comments