ശ്രീനഗർ: റംബാൻ ജില്ലയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളം തകർത്തത്.
തുരുമ്പെടുത്ത 310 എകെ 47 വെടിത്തിരകളും 9 എംഎം കാലിബറിന്റെ 30 വെടിത്തിരകളും ആറ് എകെ 47 മാഗസിനുകളും ഗ്രനേഡും ടേപ്പ് റിക്കോർഡറും ഇവരിൽ നിന്ന് കണ്ടെടുത്തു. ആയുധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു
നേരത്തെയും പ്രദേശത്ത് ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തിരുന്നു. അണ്ടർ-ബാരൽ ഗ്രനേഡ് ലോഞ്ചർ, ചൈനീസ് പിസ്റ്റൾ, 36 വെടിയുണ്ടകൾ, കത്തി, 198 ബുള്ളറ്റുള്ള നാല് എകെ 47 റൈഫിൾ മാഗസിനുകൾ, 69 എംഎം പിസറ്റൾ എന്നിവയാണ് അന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ കണ്ടെടുത്തത്.
Comments