അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സർവ്വകാല റെക്കോഡ്; റിപ്പോർട്ട് പുറത്തുവിട്ട് ഡിപ്പാർട്ട്മെൻറ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സർവ്വകാല റെക്കോഡ്; റിപ്പോർട്ട് പുറത്തുവിട്ട് ഡിപ്പാർട്ട്മെൻറ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 11:25 am IST
FacebookTwitterWhatsAppTelegram

അബുദാബി: അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സർവ്വകാല റെക്കോഡ്. അജ്മാനിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ പുറത്തിറക്കിയ പ്രതിമാസ റിയൽ എസ്റ്റേറ്റ് റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണി സെപ്തംബർ മാസത്തിൽ 877 ഇടപാടുകളിലായി ഒരു ശതകോടി ദിർഹമിന്റെ മികച്ച നേട്ടം കൈവരിച്ചു.

അജ്മാനിലെ കഴിഞ്ഞ മാസങ്ങളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വിലയിരുത്തുമ്പോൾ ഈ മേഖലയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രണ്ടരക്കോടി ദിർഹമിന്റെ ഇടപാടുമായി ഇൻഡസ്ട്രിയൽ ഏരിയ -2 ഏറ്റവും ഉയർന്ന വിൽപ്പന മൂല്യം രേഖപ്പെടുത്തി. പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് അജ്മാൻ നൽകുന്ന അസാധാരണമായ നേട്ടങ്ങളും സൗകര്യങ്ങളും എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിലുണ്ടായ വൻതോതിലുള്ള വികസനവും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണർവുണ്ടാക്കിയതായും ഇത് നിക്ഷേപങ്ങളുടെ തോതിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കിയതായും ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി വ്യക്തമാക്കി. അജ്മാന്റെ കിഴക്കൻ മേഖലയാണ് കൂടുതൽ വ്യാപാരം നടക്കുന്ന പ്രദേശമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. തെക്കൻ മേഖലയും മസ്ഫൂത്തും തൊട്ടുപിന്നിലുണ്ട്. കൊറോണ പ്രതിസന്ധിയെ തുടർന്ന് പിറകോട്ട് പോയ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ കരുത്തോടെയാണ് വ്യാപാര രംഗത്ത് പ്രകടനം കാഴ്‌ച്ചവെക്കുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല വ്യാപാരം ഇരട്ടിയിലേറെ നേട്ടമുണ്ടാക്കുന്നുണ്ട്. ഈ മേഖലയിൽ വിദേശികൾക്ക് പൂർണ്ണമായ ഉടമസ്ഥാവകാശം നൽകുന്നതിനാൽ വൻ തോതിൽ ആളുകളെ ആകർഷിക്കുന്നുവെന്നും വിദദഗ്ധർ വിലയിരുത്തുന്നു. നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുന്നതിനാൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മലയാളികളും വൻ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഈ മേഖലയിലേക്ക് ഇനിയും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് നിരവധി പദ്ധതികളാണ് അധികൃതർ നടപ്പിലാക്കുന്നത്.

Tags: ajmanreal estate
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies