മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരെ പിടിക്കാത്തതിലെ അലംഭാവം : നടപടി ശക്തമാക്കും ; ഇന്ത്യയ്ക്ക് ഉറപ്പു നൽകി രക്ഷാ സമിതി ; മറുപടി ജയശങ്കറുടെ വിമർശനത്തിന് പിന്നാലെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരെ പിടിക്കാത്തതിലെ അലംഭാവം : നടപടി ശക്തമാക്കും ; ഇന്ത്യയ്‌ക്ക് ഉറപ്പു നൽകി രക്ഷാ സമിതി ; മറുപടി ജയശങ്കറുടെ വിമർശനത്തിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 06:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയ്‌ക്ക് കനത്ത മുറിവ് സമ്മാനിച്ച മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരെ ലോക വേദിയിൽ തുറന്നുകാട്ടിയ എസ്.ജയശങ്കറുടെ രൂക്ഷവിമർശനവും മുന്നറിയിപ്പും ഫലം കണ്ടു. ആഗോള ഇസ്ലാമിക ഭീകരതയോടുള്ള പോരാട്ടത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന ഉറപ്പാണ് രക്ഷാസമതി അണ്ടർ സെക്രട്ടറി ജനറൽ വ്‌ലാദിമിർ വൊറോൻകോവ് നൽകിയിരിക്കുന്നത്. ഐക്യരാഷ്‌ട്ര രക്ഷാ സമതിയുടെ ഭീകരവിരുദ്ധ സമിതിയുടെ മേധാവിയാണ് വ്‌ലാദിമിർ വൊറോൻകോവ് .

മുംബൈയിൽ നടന്നത് ഇസ്ലാമിക ഭീകരാക്രമണമാണെന്നും സൂത്രധാരന്മാരേയും കുറ്റക്കാരേയും പിടികൂടാൻ തടസ്സം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലെ ചൈനയുടെ അപ്രമാദിത്യമാണെന്നും അടിവരയിട്ടുള്ള ജയശങ്കറിന്റെ വാക്കുകളാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ രക്ഷാ സമിതിയുടെ തുറന്നുപറച്ചിലിനും ഇടയാക്കിയത്.

ഭീകരതയ്‌ക്കെതിരെ നടപടി എടുക്കുമെന്നും വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ആഗോള കൂട്ടായ്മ ഉറപ്പുവരുത്തുമെന്നുമാണ് പ്രഖ്യാപനം. ഇസ്ലാമിക ഭീകരതയോടുള്ള മെല്ലെപോക്ക് ആഗോള സമാധാനത്തിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഏവർക്കും ബോധ്യപ്പെട്ടിരിക്കു ന്നുവെന്നും വൊറോൻകോവ് പറഞ്ഞു.

നാലു മാസത്തിനിടെ ആഗോള തലത്തിൽ പാകിസ്താൻ കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരർ ക്കെതിരെ നടപടിക്കായി ശ്രമം നടന്നിരുന്നു. അഞ്ചു തവണയാണ് ചൈന രക്ഷാ സമിതി പ്രമേയത്തെ വീറ്റോ പവർ ഉപയോഗിച്ച് പാകിസ്താന് അനുകൂലമായി നിലപാട് എടുത്തത്.

ഈ വർഷം ജൂണിൽ ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് അൽ ഖ്വായ്ദ ഭീകരൻ അബ്ദുൾ റഹ്മാൻ മാക്കിയെ കരിമ്പട്ടികയിൽ പെടുത്താനെടുത്ത തിരുമാനം ചൈന തടഞ്ഞു. ആഗസ്റ്റിൽ ജയ്‌ഷെ മുഹമ്മദ് ഭീകരൻ അബ്ദുൾ റൗഫ് അസ്ഹറിനേയും ചൈന പിന്തുണച്ചു. സെപ്തംബറിൽ ലഷ്‌ക്കർ ഇ തൊയ്ബയുടെ ആഗോള ഭീകരൻ സാജ്ജിദ് മിറിനെതിരായ നീക്കവും ചൈന തടഞ്ഞു. ഈ മാസം ആദ്യം ഷാഹിദ് മെഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയവും ചൈന അംഗീകരിച്ചില്ല. തൊട്ടുപുറകേ ഹാഫിസ് താൽഹ സയീദിനെതിരെയുള്ള നടപടിയും നിർത്തി വയ്‌ക്കാൻ ചൈനയ്‌ക്കായി. ഈ വിഷയങ്ങളെ കൃത്യമായി പേരെടുത്ത് പറയാതെയാണ്  ജയശങ്കർ  രേഖാമൂലം വിമർശിച്ചത്.

Tags: UNSC
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies