സിഡ്‌നി: ലോകകപ്പ് ടി20 പോരാട്ടത്തിൽ ഇന്ന് ശ്രീലങ്കയുടെ പോരാട്ടം ന്യൂസിലാന്റി നെതിരെ. മഴ മാറിനിൽക്കുന്ന സിഡ്‌നിയിൽ മികച്ച മത്സരമാണ് ആരാധകർ പ്രതീക്ഷി ക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്റ്റോയിൻസിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ തകർന്നുപോയ ശ്രീലങ്ക കരുത്തരായ ന്യൂസ്‌ലൻഡിനെതിരെ മികച്ച പോരാട്ടം പുറത്തെടുത്താൽ മാത്രമേ ജയിക്കാനാകൂ.
ഓപ്പണിംഗ് ബാറ്റർമാരുടെ മികവും ഹസരങ്കയുടെ സ്പിൻ കരുത്തിലുമാണ് ശ്രീലങ്കയുടെ പ്രതീക്ഷ. പെർത്തിലെ പിച്ചിൽ ലഭിക്കുന്ന ബൗൺസ് തന്റെ ബൗളിംഗിനും ഗുണമാകു മെന്നാണ് വാനിന്ദു ഹസരങ്ക പിച്ച് പരിശോധിച്ച ശേഷം പറഞ്ഞത്. മഹീഷ് തീക്ഷണയും ബൗളിംഗിലെ കരുത്താണ്. ബാറ്റിംഗിൽ കുശാൽ മെൻഡിസും പതും നിസാങ്കയും കാണിക്കുന്ന സ്ഥിരതയിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. ബാറ്റിംഗിൽ മദ്ധ്യനിര തിളങ്ങു മെന്നും സഹപരിശീലകനായ നവീദ് നവാസ് ഉറപ്പിച്ച് പറയുന്നു.
ന്യൂസിലാന്റിന്റെ ബൗളിംഗ് കരുത്ത് ടിം സൗത്തിയുടെ അന്താരാഷ്‌ട്ര ബൗളിംഗ് മികവാണ്. മിച്ചൽ സാന്റ്‌നറാണ് മുൻ മത്സരത്തിൽ മികവ് കാട്ടിയത്. ബാറ്റിംഗിൽ ഗ്ലെൻ ഫിലിപ്‌സിലും ഫിൻ അലെനിലും ഡെവോൺ കോൺവോയിയിലുമാണ് പ്രതീക്ഷ.
ഇരുടീമുകളും ഇതിന് മുമ്പ് നേരിട്ട് ഏറ്റുമുട്ടിയതിൽ കിവീസിന് വ്യക്തമായ ആധിപത്യമാണുള്ളത്. അഞ്ചിൽ നാല് മത്സരത്തിലും ന്യൂസിലാന്റാണ് ജയിച്ചത്. 2019ന് ശേഷം ഇരുടീമുകളും പരസ്പരം ടി20യിൽ ഏറ്റുമുട്ടേണ്ടി വന്നിട്ടുമില്ല.















