ഇന്ത്യ വളരുന്ന വിപണി; ധാരാളം ബിസിനസ് സാദ്ധ്യതകളുളള മണ്ണ്; ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത് ബുദ്ധിപരമായ നീക്കം; പ്രതീക്ഷകൾ തുറന്നു പറഞ്ഞ് മാരുതി സുസുക്കി എംഡി ഹിസാഷി തകെയൂച്ചി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ വളരുന്ന വിപണി; ധാരാളം ബിസിനസ് സാദ്ധ്യതകളുളള മണ്ണ്; ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത് ബുദ്ധിപരമായ നീക്കം; പ്രതീക്ഷകൾ തുറന്നു പറഞ്ഞ് മാരുതി സുസുക്കി എംഡി ഹിസാഷി തകെയൂച്ചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

വഡോദര: ഇന്ത്യ വളരുന്ന വിപണിയാണെന്ന് മാരുതി സുസുക്കി എംഡി ഹിസാഷി തകെയൂച്ചി. ധാരാളം ബിസിനസ് സാദ്ധ്യതകളുളള മണ്ണാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ സി 295 എയർക്രാഫ്റ്റ് നിർമാണ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് കടന്നുവരിക എന്നത് ഏതൊരു വിദേശ കമ്പനിയെ സംബന്ധിച്ചും ബുദ്ധിപരമായ തീരുമാനമാണ്. നിരവധി വിദേശ കമ്പനികൾ അങ്ങനെ കരുതുന്നുണ്ട്. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന വിപണിയാണ്. ധാരാളം ബിസിനസ് സാദ്ധ്യതകൾ ഇവിടെയുണ്ട് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഗുജറാത്തിലെ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ് വിപുലീകരിക്കും. ബാറ്ററി നിർമാണ ഫാക്ടറിയും ഇതോടൊപ്പം സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ഖാർഖോഡയിലും കമ്പനി പുതിയ ഫാക്ടറിയുടെ നിർമാണം തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കമ്പനിയുടെ ഭാവി പരിപാടികളെക്കുറിച്ച് ചോദിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓഗസ്റ്റിൽ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഇന്ത്യയിലെ പ്രവർത്തനത്തിന്റെ നാൽപതാം വാർഷികം ഗുജറാത്തിൽ ആഘോഷിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ജപ്പാൻ വർക്കിങ് കൾച്ചറും ഇന്ത്യൻ വർക്കിങ് കൾച്ചറും ഉചിതമായ രീതിയിൽ ചേർന്ന് പോകുന്നതാണെന്നതിന് തെളിവാണിത്. ഇത്തരം പൊരുത്തങ്ങൾ വ്യവസായ ലോകത്തിന് കൂടുതൽ വളർച്ചയാണ് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ – ജപ്പാൻ ബന്ധത്തിന്റെ എഴുപതാം വാർഷികവും അദ്ദേഹം സൂചിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും പുരോഗതിയുടെ ചരിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രണ്ട് സംസ്‌കാരങ്ങളും നന്നായി പൊരുത്തപ്പെടുന്നതാണെന്നും ഭാവിയിൽ കൂടുതൽ ശക്തമാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ ബുളളറ്റ് ട്രെയിൻ പദ്ധതിയെയും അദ്ദേഹം പ്രകീർത്തിച്ചു. ഏറ്റവും മികച്ച പദ്ധതിയാണിത്. ജപ്പാൻ അതിശക്തമായി പദ്ധതിയെ പിന്തുണയ്‌ക്കുന്നു. അത് വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Hisashi Takeuchi
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies