മുംബൈ: ഇന്ത്യയ്ക്ക് മേൽ ദുഷിച്ച കണ്ണ് വെയ്ക്കാൻ ഇന്നാരും ധൈര്യപ്പെടില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടനടി പ്രതികരിക്കാൻ തക്കവണ്ണം ഇന്ത്യ സജ്ജമാണെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് ഭട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജലം,കര,വായു തുടങ്ങിയ സമസ്ത മേഖലകളിലും ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യ ഒരു നേതാവായി ഉയർന്നു വന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിരോധം, ഗതാഗതം, ഊർജം എന്നിവയെക്കുറിച്ചുള്ള ഗ്ലോബൽ മീറ്റ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
റോക്കറ്റുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, റൈഫിളുകൾ, എന്നിവ ഇന്ത്യ ഇന്ന് വൻതോതിൽ വിതരണം ചെയ്യുന്നു. നാം പ്രതിരോധ ഉത്പന്നങ്ങൾ നാം പ്രതിരോധ ഉത്പന്നങ്ങൾഞങ്ങൾ മറ്റു രാജ്യങ്ങൾക്ക് നൽകുന്നതിൽ ലോകം ആശ്ചര്യപ്പെടുന്നു. ഇന്ത്യ ആഗോള നേതാവാകാനുള്ള പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നമ്മുടെ രാജ്യം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ മുൻനിര രാജ്യങ്ങളുടെ കൂട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം, പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും കയറ്റുമതി ചെയ്യുന്ന മികച്ച 25 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ ആദ്യമായി ഇടംപിടിച്ചു ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ പ്രസ്താവന.
Comments