എറണാകുളം: അഡ്വ.കെ എസ് ഷൈജുവിനെ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് നാമനിർദേശം ചെയ്തത്. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയാണ് കെ എസ് ഷൈജു.
വൈപ്പിൻ എടവനക്കാട് സ്വദേശിയാണ് അഡ്വ.കെ എസ്. ഷൈജു. യുവ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, രണ്ട് വട്ടം ജില്ലാ ജനറൽ സെക്രട്ടറി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയ ഷൈജു ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസലുമാണ്. എറണാകുളത്തെ നിരവധി ജനകീയ സമരങ്ങളുടെ അമരക്കാരനായിരുന്നു.
ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ജില്ലാ പ്രഭാരി അഡ്വ. കെ എസ് സുരേഷും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും ജില്ലാ കോർ കമ്മിറ്റി അംഗങ്ങളോട് അഭിപ്രായം തേടിയിരുന്നു. 13 അംഗ കോർ കമ്മിറ്റിയിൽ 10 പേർ പങ്കെടുത്തിരുന്നു.
Comments