ലോകത്തിലെ ഏറ്റവും വലിയ ചിലന്തിയെ കാറിൽ നിന്ന് കണ്ടെത്തിയ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഓസ്‌ട്രേലിയക്കാരനായ ജറെഡ് സ്പ്ലാറ്റ് തന്റെ കാർ വൃത്തിയാക്കുന്നതിനിടെയാണ് ജയന്റ് ഹണ്ട്‌സ്മാൻ എന്ന വിഭാഗത്തിൽപ്പെട്ട ചിലന്തിയെ കണ്ടെത്തിയത്. ഇതിന്റെ ഇരുന്നൂറോളം മുട്ടകളും കാറിന്റെ ബൂട്ടിനുള്ളിൽ കണ്ടെത്തിയതായി യുവാവ് പറഞ്ഞു.
കാലുകളുടെ നീളക്കൂടുതൽ കൊണ്ട് ഏറ്റവും വലുപ്പമുള്ള ചിലന്തിയാണിത്. പന്ത്രണ്ട് ഇഞ്ചുകൾ വരെ വിപരീത ദിശയിൽ ഇവയ്‌ക്ക് കാലുകൾ എത്തിക്കാനാകും. സാധാരണ ചിലന്തികളെപ്പോലെ ഇവ വലവിരിച്ച് ഇരതേടാറില്ല, മറിച്ച് ഇരയെ വേട്ടയാടിപ്പിടിക്കുകയാണ് പതിവ്.
കാർ വൃത്തിയാക്കുന്നതിനിടെ ചിലന്തിയെ കണ്ടപാടെ ജറെഡ് ഒന്ന് ഞെട്ടി. ചിലന്തിക്കൊപ്പം അതിന്റെ മുട്ടകളുള്ള സഞ്ചിയുമുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അതൊരു ബാക്ക് പാക്ക് ആണെന്നേ പറയുന്ന് എന്ന് ജറെഡ് വിവരിച്ചു. ഏത് സമയത്തും വിരിയാൻ സാധ്യതയുള്ള മുട്ടകളാണ് ആ സഞ്ചിക്കകത്ത് ഉണ്ടായിരുന്നത്.
എന്നാലിത് അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ പ്രാണികളെ കൊല്ലുന്ന മരുന്നൊഴിച്ച് ചിലന്തിയെ കൊന്നു, പിന്നാലെ അതിന്റെ മുട്ടസഞ്ചി ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. 201 ഓളം ആളുകളെ താൻ രക്ഷിച്ചുവെന്നാണ് ജറെഡ് പറയുന്നത്.
തന്റെ ഈ പ്രവൃത്തി എല്ലാവർക്കും ഇഷ്ടപ്പെടില്ലെന്ന് അറിയാമെന്നും എന്നാൽ കാറിലൂടെ 200 ഓളം ചിലന്തികൾ ഓടിനടക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും യുവാവ് പറഞ്ഞു.
















Comments