ബംഗളൂരു: ബെലഗാവി: ഹിന്ദു എന്ന വാക്ക് വന്നത് പേർഷ്യൻ ഭാഷയിൽ നിന്നാണെന്നും അതിന്റെ അർത്ഥം വൃത്തികെട്ടത് എന്നാണെന്നും കർണാടകയിലെ കോൺഗ്രസ് നേതാവ്. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി ഒരു ബന്ധവും ഇല്ലെന്നും മുൻ വനം മന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റുമായ സതീഷ് ജർക്കിഹോളി പറഞ്ഞു. ഹിന്ദു സമൂഹത്തെയും ഭാരതത്തെയും പരസ്യമായി ആക്ഷേപിക്കുന്നതാണ് നേതാവിന്റെ പരാമർശമെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.
മാനവ ബന്ധുത്വ വേദിക സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സതീഷ് ജർക്കിഹോളിയുടെ വിവാദ പരാമർശം. ചില കൂട്ടർ വലിയ വായിൽ ഹിന്ദു ധർമ്മത്തെക്കുറിച്ച് സംസാരിക്കുന്നതായി കേൾക്കാമെന്ന് സതീഷ് പറഞ്ഞു. എന്നാൽ ഈ ഹിന്ദു എന്ന വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്ന് അറിയാമോ?. ഇത് നമ്മുടെയാണോ?.അല്ല, ഹിന്ദു എന്ന വാക്ക് ഉണ്ടായത് പേർഷ്യനിൽ നിന്നാണ്. പേർഷ്യൻ എന്നത് ഇറാൻ, ഇറാഖ്, ഖസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. എന്താണ് ഈ വാക്കിന് ഭാരതവുമായുള്ള ബന്ധം?. പിന്നെ എങ്ങനെ ഹിന്ദു എന്നത് നമ്മുടേത് ആകും. ഇതേക്കുറിച്ച് ഒരു സംവാദം ആവശ്യമാണെന്നും സതീഷ് ജർക്കിഹോളി വ്യക്തമാക്കി.
എവിടെ നിന്നാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചതെന്ന് വിക്കിപീഡിയയിൽ ഒന്ന് തിരഞ്ഞ് നോക്കൂ. ഇത് നമ്മുടെയല്ലെന്ന് കാണാം. പിന്നെ എന്തിനാണ് ഹിന്ദു എന്ന വാക്കിനും ഹിന്ദുവിനെയും ഇത്ര പ്രധാന്യം നൽകുന്നത്. ഹിന്ദു എന്ന വാക്കിന്റെ അർത്ഥം എന്താണെന്നറിഞ്ഞാൽ നമ്മൾ നാണിച്ച് പോകുമെന്നും സതീഷ് വ്യക്തമാക്കി.
Comments