സംഗീത-സംവിധായകൻ മിഥുൻ ശർമ്മയ്ക്കും ഗായിക പാലക് മുച്ചലിനും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 6 ന് നടന്ന വിവാഹത്തിനാണ് പ്രധാനമന്ത്രി കത്തിലൂടെ തന്റെ ആശംസ അറിയിച്ചത്. മിഥുനും പാലക്കും വിശ്വാസത്തിന്റെയും ഒരുമയുടെയും യാത്ര ആരംഭിക്കുമ്പോൾ അവർക്ക് ആശംസ നേരുന്നു എന്നു പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി കത്ത് ആരംഭിച്ചിരിക്കുന്നത്. പാലക് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച കത്ത് ഇതിനോടകം തന്നെ വൈറലായി.
ജീവിത യാത്രയിൽ വധുവും വരനും ഉത്തമ കൂട്ടാളികളാവണം. എല്ലാ സമയത്തും പരസ്പരം കൂടെ ഉണ്ടായിരിക്കുക. സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ പരസ്പരം സഹായിക്കുക. വിവാഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. രണ്ട് വ്യക്തികളെ മാത്രമല്ല, രണ്ട് കുടുംബങ്ങളെ ജീവിതകാലം മുഴുവൻ ഒന്നിപ്പിക്കുന്ന നിമിഷമാണ് വിവാഹം എന്നിങ്ങനെയാണ് പ്രധാനമന്ത്രി ആശംസാ കത്തിൽ കുറിച്ചിരുന്നത്.
എന്നെ വിവാഹത്തിന് ക്ഷണിച്ചതിന് നന്ദി. വിവാഹത്തിന് ഇരുകുടുംബങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്. അതേസമയം ബഹുമാനപ്പെട്ട മോദിജി, അനുഗ്രഹത്തിന്റെ രൂപത്തിലുള്ള നിങ്ങളുടെ കത്ത് സ്പർശിച്ചത് ഞങ്ങളുടെ ഹൃദയത്തിലാണെന്നാണ് കത്ത് പങ്കുവച്ചുകൊണ്ട് പാലക് കുറിച്ചത് .
Comments