പാട്ന: ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന. 9 എംഎം പിസ്റ്റളുകൾ, പിസ്റ്റൾ മാഗസിൻ, ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം (ഐഎൻഎസ്എഎസ്) മാഗസിനുകൾ, 5.56 ഐഎൻഎസ്എഎസിന്റെ 120 റൗണ്ട് എന്നിവയാണ് കണ്ടെടുത്തത്.
സിആർപിഎഫിന്റെയും ബിഹാർ പോലീസിന്റെയും സംയുക്തമായ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പോലീസ് വ്യക്തമാക്കി.
ഒക്ടോബറിൽ പഞ്ചാബിൽ പാക് അതിർത്തിയിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തിരുന്നു. 3 എകെ-47 റൈഫിളുകൾ, 6 എംപ്റ്റി മാഗസിനുകൾ, 3 മിനി എകെ-47 റൈഫിളുകൾ, 5 എംപ്റ്റി മാഗസിനുകൾ, 3 പിസ്റ്റളുകൾ, 200 റൗണ്ട് വെടിയുണ്ടകൾ എന്നിവയാണ് സുരക്ഷാ സേന കണ്ടെടുത്തത്. ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ.
Comments