തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണങ്ങളുമായി എസ്എഫ്ഐ രംഗത്ത്. പാൻ മസാലയുടെ അഖിലേന്ത്യാ അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻഫ് വിപി സാനു ആരോപിച്ചു. രാജ് ഭവനിൽ എക്സൈസ് പരിശോധന നടത്തണമെന്നും എസ്എഫ്ഐ പറഞ്ഞു.
കേരളത്തിൽ നിരോധിച്ച പാൻ മസാല നിരന്തരം ഉപയോഗിക്കുന്നയാളാണ് ഗവർണർ. ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ് ഭവനിൽ എക്സൈസ് പരിശോധന നടത്തണമെന്നും എസ്എഫ്ഐ നേതാവ് ആവശ്യപ്പെട്ടു.
നേരത്തെ കോൺഗ്രസ് നേതാവ് കെ മുരളീധരനും ഗവർണർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗവർണറെ ലഹരി വിരുദ്ധ സമ്മേളനങ്ങൾക്കൊന്നും വിളിക്കുന്നില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. കാരണം 24 മണിക്കൂറും പാൻ ചവച്ചുകൊണ്ടാണ് നടക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതി എന്നും മുരളീധരൻ ആരോപിച്ചിരുന്നു.
Comments