റഷ്യ ഖേഴ്‌സണിൽ നിന്നും പിന്മാറി തുടങ്ങി; പിന്മാറ്റം റഷ്യയുടെ ആഭ്യന്തര സമ്മർദ്ദമെന്ന് സൂചന ; വിട്ടുനൽകിയത് പിടിച്ചെടുത്ത ഏക പ്രവിശ്യാ തലസ്ഥാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ ഖേഴ്‌സണിൽ നിന്നും പിന്മാറി തുടങ്ങി; പിന്മാറ്റം റഷ്യയുടെ ആഭ്യന്തര സമ്മർദ്ദമെന്ന് സൂചന ; വിട്ടുനൽകിയത് പിടിച്ചെടുത്ത ഏക പ്രവിശ്യാ തലസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ഖേഴ്‌സണിൽ നിന്നും മോസ്‌കോ സൈന്യം പിന്മാറാനെടുത്ത തീരുമാനം റഷ്യയുടെ ആഭ്യന്തര രംഗത്തെ സമ്മർദ്ദമെന്ന് സൂചന. ക്രിമിയയിലേക്കുളള ഏക മാർഗ്ഗം തെക്കൻ പ്രവിശ്യയായ ഖേഴ്‌സൺ ആണെന്നിരിക്കേ നിലവിൽ പിന്മാറാൻ എടുത്ത തീരുമാനത്തെ കരുതലോടെ എടുക്കണമെന്നാണ് സെലൻസ്‌കിയുടെ മുന്നറിയിപ്പ്.

ഡാനിപ്രോ നദിയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് മാത്രം പ്രതിരോധമെന്ന നയമാണ് തങ്ങളുടേതെന്ന് റഷ്യൻ ജനറൽ സെർജീ സുറോവികിൻ പ്രസ്താവന നടത്തിക്കഴിഞ്ഞു. തങ്ങൾക്ക് സൈനികരുടെ ജീവനാണ് വലുതെന്ന സെർജിയുടെ പ്രസ്താവന തന്നെ യുദ്ധത്തി നെതിരെ റഷ്യൻ മണ്ണിൽ കടുത്ത അമർഷം പുകയുന്നുവെന്നതിന്റെ സൂചനയാണെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഡാനിപ്രോ നദിയുടെ പടിഞ്ഞാറൻ മേഖലയായ ഖേഴ്‌സണിൽ നിന്നും റഷ്യൻ കവചിത വാഹനങ്ങളിലും ടാങ്കുകളിലുമായി സൈനികർ മടങ്ങുന്ന ശബ്ദം മുഴങ്ങുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. ക്രിമിയൻ മേഖലയുടെ വടക്കുമാറി കരിങ്കടലിലേയ്‌ക്കാണ് ഡാനിപ്രോ നദി പതിക്കുന്നത്. എന്നാൽ അമിതാവേശം ആരും കാണിക്കരുതെന്നാണ് സെലൻസ്‌കിയുടെ മുന്നറിയിപ്പ്. ശത്രുക്കൾ ഒരിക്കലും നമുക്ക് സമ്മാനങ്ങളൊന്നും നൽകില്ലെന്നോർക്കണ മെന്നും സെലൻസ്‌കി പറഞ്ഞു.

ഒരു കാരണവശാലും അന്താരാഷ്‌ട്ര തലത്തിൽ ഉറപ്പുകിട്ടാതെ ഖേഴ്‌സൺ മേഖലയിലേയ്‌ക്ക് പ്രവേശിക്കരുതെന്നാണ് സെലൻസ്‌കി യുക്രെയ്ൻ സൈനികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യുക്രെയ്ൻ സൈനികരെ ഒളിയാക്രമണത്തിലൂടെ കൊല്ലാൻ സാദ്ധ്യതയുണ്ടെന്നും സെലൻസ്‌കി സൂചന നൽകി. പിന്മാറ്റം കൂടുതൽ സൈനിക ശക്തിയാർജ്ജിക്കാനുള്ള തന്ത്രമാണെന്നും മുന്നറിയിപ്പുണ്ട്.

Tags: russia-ukraine
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies