ലോകത്തിലെ ഏറ്റവും സുന്ദരിയായ പോലീസുകാരിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത് . കൊളംബിയയിലെ മെഡലിനില്‍ നിന്നുള്ള ഡയാന റാമിറസ് ആണ് ഈ സുന്ദരി . ഇപ്പോൾ ഡയാന ന്യൂയോര്‍ക്ക് പോസ്റ്റിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
മോഡലാകാനും ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സറാകാനും ഡയാനയ്ക്ക് അവസരമൊരുങ്ങിയിരുന്നു. എന്നാല്‍ അതെല്ലാം പോലീസ് ജോലിയില്‍ വിട്ടുവീഴ്ച്ച വേണ്ടിവരുമെന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. മറ്റൊരു കരിയര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചാലും പോലീസ് ജോലി തന്നെ വീണ്ടും തെരഞ്ഞെടുക്കുമെന്നും ഡയാന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തോളം ആളുകളാണ് ഇവരെ ഫോളോ ചെയ്യുന്നത്.
ഡിജിറ്റല്‍ കണ്ടന്റ് നിര്‍മിക്കുന്ന, ധാരാളം ഫോളോവേഴ്സുള്ള പ്രൊഫഷണലുകള്‍ക്ക് നല്കുന്ന ഇന്‍സ്റ്റാഫെസ്റ്റ് അവാര്‍ഡില്‍ ‘ബെസ്റ്റ് പോലീസ് ഓര് മിലിട്ടറി മിലിട്ടറി ഇന്‍ഫുളവന്‍സര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരത്തിന് ഡയാനയ്ക്കു നോമിനേഷന് ലഭിച്ചിരുന്നു.
Comments