മലപ്പുറം : ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ബംഗാൾ സ്വദേശിയായ കാദറലി ഷെയ്‌ക്കാണ് മരിച്ചത്. സംഭവത്തിൽ ഇയാൾക്കൊപ്പം ജോലിചെയ്യുന്ന മൊഹിദുൾ ഷെയ്‌ക്ക് പോലീസ് പിടിയിലായി.
ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കരിപ്പൂരിൽ നിർമ്മാണ ജോലി ചെയ്യുന്നവരാണ് രണ്ട് പേരും . അയനിക്കാടുള്ള താമസ സ്ഥലത്തിന് സമീപം വെച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ് പറഞ്ഞു.
















Comments