കൊച്ചി : ശബരിമലയിലേത് അയ്യപ്പന്റെ നിത്യബ്രഹ്മചാരി സങ്കൽപ്പമാണെന്ന് മുൻ മന്ത്രി ജി സുധാകരൻ. അതുകൊണ്ടാണ് ക്ഷേത്രത്തിലേക്ക് യുവതികളെ പ്രവേശിപ്പിക്കാത്തത്. ഇത് എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശനം വിലക്കി ചട്ടമുണ്ട്. കാരണം ക്ഷേത്രത്തിൽ അയ്യപ്പന്റെ നിത്യബ്രഹ്മചാരി സങ്കൽപ്പമാണുള്ളത്. അതുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിലേക്ക് യുവതികളെ പ്രവേശിപ്പിക്കാത്തതും. ഇത് എല്ലാവരും ബഹുമാനിച്ച് പോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ശബരിമലയിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു.
ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ശബരിമലയിലെ യുവതീ പ്രവേശനത്തെപ്പറ്റി പരാമർശം നടത്തിയത്. ശബരിമലയിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതിയെന്നാണ് മുൻ മന്ത്രി പറഞ്ഞത്. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ടെന്നും അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
Comments