കോഴിക്കോട് : വിൽപനയ്ക്ക് എത്തിച്ച ചത്ത കോഴികൾക്ക് ശ്വാസകോശ രോഗം സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. കോഴിക്കോട് വിൽപന നടത്താൻ ശ്രമിച്ച കോഴികൾക്കാണ് രോഗം. ചത്ത കോഴികളെ വിറ്റഴിക്കാൻ ശ്രമിച്ച കടകൾ നേരത്തെ കോർപ്പറേഷൻ അധികൃതരെത്തി അടപ്പിച്ചിരുന്നു.
കോഴിക്കോട്ടെ എരഞ്ഞിക്കൽ, പുതിയപാലം, നടക്കാവ് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമാണ് ചത്ത കോഴികളെ വിൽപന നടത്താൻ ശ്രമിച്ചത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവയ്ക്ക് ശ്വാസകോശ രോഗമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജില്ലയിലെ വിവിധ ഹോട്ടലുകളിലേക്കും വീടുകളിലേക്കും കോഴി വിതരണം ചെയ്യുന്ന സ്ഥലത്താണ് രോഗബാധ കണ്ടെത്തിയത്.
ചത്ത കോഴിയെ ആഹാരമാക്കിയാൽ കടുത്ത ഭക്ഷ്യവിഷബാധയുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂര്‍ മുന്‍പ് ചത്ത കോഴികള്‍ ആഹാരയോഗ്യമല്ലെന്നാണ് കണ്ടെത്തൽ. അതിനാൽ ഉപഭോക്താക്കൾ അത്യധികം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
Comments