പാകിസ്താന്റെ തോൽവിക്ക് കാരണം നായകൻ ബാബർ അസം; ഹാർദ്ദിക്കിന്റെ കീഴിൽ ഇന്ത്യ അടുത്ത ലോകകപ്പ് സ്വന്തമാക്കും : പാക് മുൻ താരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന്റെ തോൽവിക്ക് കാരണം നായകൻ ബാബർ അസം; ഹാർദ്ദിക്കിന്റെ കീഴിൽ ഇന്ത്യ അടുത്ത ലോകകപ്പ് സ്വന്തമാക്കും : പാക് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 04:41 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: പാകിസ്താന്റെ തോൽവിക്ക് കാരണം നായകൻ ബാബർ അസമിന്റെ ആത്മവിശ്വാസക്കുറവ് ഒന്നുമാത്രമാണെന്ന് തുറന്നടിച്ച് മുൻതാരം ഡാനിഷ് കനേരിയ. അതേ സമയം ടീം ഇന്ത്യ ഹാർദ്ദിക് പട്ടേലിന്റെ കീഴിൽ വൻകരുത്തുനേടുമെന്നും അടുത്ത ലോകകപ്പ് സ്വന്തമാക്കുമെന്നും പാക് മുൻ താരം ഉറപ്പിച്ചു പറയുകയാണ്.

ഭാഗ്യം കൊണ്ട് മാത്രം സെമിയിലെത്തുക. ഗ്രൂപ്പിൽ ഇന്ത്യയോടും സിംബാബ്വേയോടും തോറ്റുതുന്നംപാടുക. ടീമിലെ ഒരു താരത്തേയും പ്രചോദിപ്പിക്കാനാകാതെ കാഴ്ചക്കാരനാവുക. ബാറ്റിംഗിൽ ഒട്ടും തിളങ്ങാനാകാതെ പോവുക. ബാബർ അസമിന്റെ തലതെറിയ്‌ക്കാൻ ഫൈനലിന് മുന്നേ തന്നെ ഇത്രയും കാരണങ്ങൾ ധാരാളമാണെന്നാണ് ഡാനിഷ് നടത്തുന്ന വിശകലനം. ഇംഗ്ലണ്ടിന്റെ സർവ്വാധിപത്യം കണ്ട ടി20 ലോകകപ്പ് ഫൈനലിൽ തോറ്റതോടെ പാകിസ്താൻ നായകൻ ബാബർ അസമാണ് ടീമിനെ തോൽപ്പിച്ചതെന്ന് ഡാനിഷടക്കം നിരവധി താരങ്ങൾ വിമർശിക്കുകയാണ്.

പാക് ക്രിക്കറ്റിൽ വംശീയ വിദ്വേഷത്തിന് ഇരയായി ടീമിന് പുറത്തുപോകേണ്ടിവന്ന ദാനിഷ് കനേരിയയാണ് ബാബർ അസമിനെതിരെ കൃത്യമായ വിശകലനം നടത്തുന്നത്. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര അത്ര കേമമൊന്നുമല്ല. പാക് മധ്യനിരയെ ആത്മവിശ്വാസത്തോടെ നയിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ 160 റൺസ് എടുക്കാമായിരുന്നുവെന്നും എങ്കിൽ കളി മാറുമായിരുന്നുവെന്നുമാണ് മുൻതാരങ്ങൾ പറയുന്നത്.

ബാബർ ഒരിക്കലും ഒരു മികച്ച ക്യാപ്റ്റനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു. മൈതാനത്ത് അയാളുടെ സാന്നിദ്ധ്യം ടീമിന് ഒരു കരുത്തും പകരുന്നില്ല. മികച്ച സ്പിന്നറായ മുഹമ്മദ് നവാസിനെക്കൊണ്ട് ഒരു ഓവർ പോലും എറിയിക്കാതിരുന്നതും ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കിയെന്നും കനേരിയ പറയുന്നു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies