ധ്യാൻചന്ദ് ഖേൽരത്‌ന ശരത് കമാലിന്; എൽദോസ് പോളിനും എച്ച്.എസ്.പ്രണോയ്ക്കും അർജ്ജുന ബഹുമതി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ധ്യാൻചന്ദ് ഖേൽരത്‌ന ശരത് കമാലിന്; എൽദോസ് പോളിനും എച്ച്.എസ്.പ്രണോയ്‌ക്കും അർജ്ജുന ബഹുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 08:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കായിക പ്രതിഭകൾക്കുള്ള പരമോന്നത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഖേൽരത്‌ന, ദ്രോണാചാര്യ, അർജ്ജുന ബഹുമതികളാണ് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം പ്രഖ്യാപിച്ചത്.

പരമോന്നത കായിക ബഹുമതിയായ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ഇത്തവണ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലിനാണ് നൽകുന്നത്. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ്ണമുൾപ്പടെ നാല് മെഡലുകളുമായിട്ടാണ് ചരിത്ര നേട്ടം കുറിച്ചത്.

കായിക രംഗത്തെ സ്ഥിരതയാർന്ന പ്രകടനത്തിന് മലയാളി താരങ്ങളായ എൽദോസ് പോളിനും എച്ച്.എസ്.പ്രണോയിക്കും അർജ്ജുന ബഹുമതി പ്രഖ്യാപിച്ചു. ഇവർക്കൊപ്പം അവിനാശ് സാബ്ലെ, ലക്ഷ്യ സെൻ, നിഖാത് സറീൻ എന്നിവർക്കും അടക്കം 25 പേർക്ക് അർജ്ജുന ബഹുമതി പ്രഖ്യാപിച്ചു.

അത്‌ലറ്റിക്‌സ്- സീമ പൂനിയ, എൽദോസ് പോൾ, അവിനാശ് മുകുന്ദ് സാബ്ലെ, ബാഡ്മിന്റൺ- പ്രണോയ്‌ക്കൊപ്പം ലക്ഷ്യ സെൻ, ബോക്‌സിംഗ്- അമിത്, നിഖാത് സറീൻ, ചെസ്സ്- ഭക്തി പ്രദീപ് കുൽക്കർണി, ആർ.പ്രജ്ഞാനനന്ദ, ഹോക്കി-ദീപ് ഗ്രേസ് ഇക്ക, ജൂഡോ- സുശീല ദേവി, കബഡി- സാക്ഷി കുമാരി, ലോൺ ബോൾ- നയൻ മോനി സൈകിയ, മാൽഖബ്- സാഗർ കൈലാസ് ഒാവ്ഹാൾക്കാർ, ഷൂട്ടിംഗ്- ഇളവേണിൽ വാളറിവാൻ, ഓം പ്രകാശ് മിതാർവാൽ, ടേബിൾ ടെന്നീസ്- ശ്രീജ ആകുല, ഭാരോദ്വഹനം- വികാസ് ഠാക്കുർ, ഗുസ്തി- ആൻഷു, സരിത, വുഷു- പ്രവീൺ, പാരാ ബാഡ്മിന്റൺ- മാനസി ഗിരീഷ് ചന്ദ് ജോഷി, തരുൺ ധില്ലൻ, പാരാ സ്വിമ്മിംഗ്- സ്വപ്‌നിൽ സഞ്ജയ് പാട്ടീൽ, ഡെഫ് ബാഡ്മിന്റൺ- ജെർലിൻ അനിക എന്നിവർക്കാണ് അർജ്ജുന ബഹുമതി നൽകുന്നത്.

ദ്രോണാചാര്യ ബഹുമതി-

അമ്പെയ്ത്- ജിവാൻജ്യോത് സിംഗ് തേജ, ബോക്‌സിംഗ്- മുഹമ്മദ് അലി ഖ്വമാർ, പാരാ ഷൂട്ടിംഗ്- സുമ സിദ്ധാർത്ഥ് ഷിരൂർ, ഗുസ്തി- സുജീത് മാൻ എന്നിവർക്കാണ് നൽകുന്നത്. ഇതിനൊപ്പം ആജീവനാന്ത കായിക സംഭാവനയ്‌ക്കായി പരിശീലകരായ ദിനേശ് ജവഹർ ലാഡ്(ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ്( ഫുട്‌ബോൾ), രാജ് സിംഗ്( ഗുസ്തി) എന്നിവർക്കും ദ്രോണാചാര്യ ലഭിക്കും.

ധ്യാൻചന്ദ് പുരസ്‌കാരം-(ആജീവനാന്ത സംഭാവന) നാല് പേർക്ക്
അശ്വിനി അക്കുഞ്ഞി-അത്‌ലറ്റിക്‌സ്, ധരംവീർ സിംഗ്- ഹോക്കി, ബി.സി.സുരേഷ്-കബഡി, നിർ ബഹാദൂർ ഗുരൂംഗ് -പാരാ അത്‌ലറ്റിക്‌സ്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies