ആലപ്പുഴ: കെഎസ്ആർടിസി വനിതാ ബസ് കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കണ്ണമംഗലം സ്വദേശി ആൽബർട്ട് പൗലോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കായംകുളത്ത് നിന്ന് താമരക്കുളത്തിന് പോയ ബസിലായിരുന്നു കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ചത്. ഇയാൾ അപമര്യാദയായി പെരുമാറിയതോടെ കണ്ടക്ടർ ബഹളം വെക്കുകയും യാത്രക്കാർ കാര്യം തിരക്കിയപ്പോൾ ആൽബർട്ട് ബസിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തു. തുടർന്ന് ഇയാൾ ചെങ്ങന്നൂർ, മാവേലിക്കര ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
മാവേലിക്കരയിൽ നിന്നാണ് ആൽബർട്ടിനെ പോലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച് പരാതിക്കാരിയെയും സാക്ഷികളെയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് ചെയതത്.ഇയാൾ ഇതിന് മുൻപും ഇത്തരത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments