ബിജെപി ഭരണഘടന മാറ്റാനോ സംവരണം അവസാനിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല, രാഹുലിന്റേത് വോട്ടിനായുള്ള നുണ പ്രചാരണം: അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ഭരണഘടന മാറ്റാനോ സംവരണം അവസാനിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല, രാഹുലിന്റേത് വോട്ടിനായുള്ള നുണ പ്രചാരണം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 02:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ കോൺഗ്രസിന്റെ തെറ്റായ പ്രചാരണങ്ങൾക്കുള്ള മറുപടി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം തന്നെ രണ്ട് തിരഞ്ഞെടുപ്പുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയിട്ട് 10 വർഷങ്ങളായി. ഭരണഘടന മാറ്റുകയായിരുന്നു അജണ്ടയെങ്കിൽ അദ്ദേഹത്തിനത് ഇതിനുമുൻപ് തന്നെ എളുപ്പത്തിൽ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പകരം ഞങ്ങൾ ആ ഭൂരിപക്ഷം ഉപയോഗിച്ചത് ആർട്ടിക്കിൾ 370 പിൻവലിക്കൽ, മുത്തലാഖ് നിരോധനം, രാമക്ഷേത്രം പണിയൽ, സർജിക്കൽ സ്ട്രൈക്ക്, ചന്ദ്രയാൻ ദൗത്യം, കോവിഡ് മഹാമാരി സമയത്ത് 130 കോടി ജനങ്ങളെ രക്ഷിക്കാൻ, 60 കോടി ജനങ്ങൾക്ക് ശൗചാലയം നൽകാൻ, പാചക വാതകം, വീട്, കുടിവെള്ളം, വൈദ്യുതി, സൗജന്യ റേഷൻ വിതരണം, 5 ലക്ഷം വരെയുള്ള ആരോഗ്യ പരിരക്ഷ എന്നിങ്ങനെയുള്ള ജനക്ഷേമ കാര്യങ്ങൾക്ക് വേണ്ടിയാണ്.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന കീറിവലിച്ചെറിയുമെന്ന് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ബിജെപി മതേതരത്വം എന്ന വാക്കെടുത്തുകളയുമെന്നും കോൺഗ്രസ് നേതാക്കൾ തെറ്റായ പ്രചാരണങ്ങൾ നടത്തിയിരുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നുണകൾ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങൾക്ക് അതറിയാമെന്നും അമിത് ഷാ പറഞ്ഞു.

“നമ്മുടെ ഭരണഘടന എല്ലാവർക്കും അവസരങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്ന് വന്ന ഡോ. ബാബാസാഹേബ് അംബേദ്കർ അത്തരമൊരു പദവി കൈവരിച്ചു. ബാബു ജഗ്ജീവൻ റാം രാജ്യത്തെ നയിച്ചു. ദളിതരും ആദിവാസികളും ഒബിസികളും പാർലമെൻ്റിന്റെ 50 ശതമാനത്തിലധികം വരും. രാജ്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പോലും രാഹുലിന് അറിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CongressRahul GandhiAmit ShahRESERVATION
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies