തിരുവനന്തപുരം : അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരെ നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പാർട്ടിയോട് അതൃപ്തി ഉണ്ടെന്ന പ്രചാരണം തെറ്റാണ്. മാദ്ധ്യമങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
ചികിത്സയ്‌ക്കായി പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണ്. ചികിത്സയ്‌ക്കിടെ നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. എന്നാലിത് ആരോഗ്യനില കൂടുതൽ വഷളാക്കി. തിരുവനന്തപുരത്ത് ഗവർണർക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിദ്ധ്യം പ്രശ്‌നമാവില്ലെന്ന് തോന്നി. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഇക്കാര്യം അറിയിച്ചിരുന്നു. പിബി അംഗമെന്ന ചുമതല തനിക്ക് നിർവഹിക്കാനാകില്ലെന്നും ഇപി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
















