ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സ് തങ്ങളുടെ സെൽറ്റോസ് എസ്‌യുവിയുടെ ‘ഫേസ്‌ലിഫ്റ്റ്’ പതിപ്പ് ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മോഡൽ ഈ ആഴ്ച വടക്കേ അമേരിക്കൻ വിപണിയിൽ അവതരിപ്പിക്കും. പുതുക്കിയ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് ഇതിനോടകം ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2023 ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പുതുക്കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
പുതിയ സെൽറ്റോസിന്റെ മുൻ ഭാഗത്ത് നിരവധി മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. പുതുക്കിയ വലിയ ടൈഗർ നോസ് ഗ്രിൽ, പുതിയ LED DRL-കൾ, സിൽവർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളുള്ള ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, റിഫ്‌ളക്ടറുകൾ, ബൂട്ട്‌ലിഡിന്റെ നീളത്തിൽ പ്രവർത്തിക്കുന്ന ഒരു എൽഇഡി ലൈറ്റ് ബാർ എന്നിവയോടു കൂടിയാണ് കിയ സെൽറ്റോസ് എസ്‌യുവിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നത്.
അകത്ത്, പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും വാഹനത്തിന് കമ്പനി നൽകുന്നുണ്ട്. കൂടാതെ, ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കൾക്ക് നൽകുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ യുഎസിലെ ഉപഭോക്താക്കൾക്കായി കമ്പനി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റ്, ടർബോചാർജ്ഡ് 1.6 ലിറ്റർ മോട്ടോർ എന്നിങ്ങനെ 2 എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കുന്നു. 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റ് 147bhp കരുത്തും 180Nm ടോർക്കും, ടർബോചാർജ്ഡ് 1.6 ലിറ്റർ മോട്ടോർ 195bhp കരുത്തും 295Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
Comments