വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം; അരുണാചൽ പ്രദേശിൽ ഡോണി പോളോ എയർപോർട്ട് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം; അരുണാചൽ പ്രദേശിൽ ഡോണി പോളോ എയർപോർട്ട് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

PM Inaugurates New Airport In Arunachal

Janam Web Desk by Janam Web Desk
Nov 19, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിർമാണം പൂർത്തിയായ ഡോണി പോളോ വിമാനത്താവളമാണ് പ്രധാനമന്ത്രി നാടിനായി സമർപ്പിച്ചത്. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എയർപോർട്ടുകളുടെ എണ്ണം 16 ആയി.

ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം പ്രധാനമന്ത്രി @narendramodi ഉദ്ഘാടനം ചെയ്തു. അരുണാചൽപ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമാണിത്.

പ്രധാനമന്ത്രി 600 മെഗാവാട്ട് കമെംഗ് ജലവൈദ്യുത നിലയവും രാജ്യത്തിന് സമർപ്പിച്ചു.@PMOIndia @KirenRijiju pic.twitter.com/fYfWyrn8jM

— PIB in KERALA (@PIBTvpm) November 19, 2022

അരുണാചൽ പ്രദേശിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പേരാണ് വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്. ഡോളി പോളോ എന്നാൽ സൂര്യനും ചന്ദ്രനുമെന്നാണ് അർത്ഥം. അരുണാചലിലെ മൂന്നാമത്തെ എയർപോർട്ടാണ് ഡോണി പോളോ. വിമാനത്താവളം യാഥാർത്ഥ്യമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാന നഗരങ്ങളിലും ഇപ്പോൾ എയർപോർട്ടുകൾ ആയി കഴിഞ്ഞു. നേരത്തെ ഇറ്റാനഗറിലുള്ള ജനങ്ങൾ 6 മുതൽ 10 മണിക്കൂർ വരെ യാത്ര ചെയ്താണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് എത്തിയിരുന്നത്.

2,300 മീറ്റർ നീളമുള്ള റൺവേയാണ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ബോയിംഗ് 747 ഉൾപ്പെടെ വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടെ സാധിക്കും. 640 കോടി രൂപ ചിലവിൽ 690 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സംവിധാനം വിമാനത്താവളത്തിലുണ്ട്.

2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു വിമാനത്താവള നിർമാണത്തിനായി തറക്കല്ലിട്ടത്. കൊറോണ മഹാമാരിയെ തുടർന്നുണ്ടായ വെല്ലുവിളികൾക്കിടയിലും വളരെ കുറഞ്ഞ സമയം കൊണ്ട് നിർമാണം പൂർത്തിയായി. കഴിഞ്ഞ എട്ട് വർഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യാഥാർത്ഥ്യമാകുന്ന ഏഴാമത്തെ എയർപോർട്ടാണിത്.

Tags: airportnarendramodiarunachal pradesh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies