കൊച്ചി : ശബരിമല ദർശനത്തിനു ഹെലികോപ്റ്റർ സേവനം നൽകുമെന്നു കാട്ടി പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയതെന്ന് സ്വകാര്യ കമ്പനിയോടു ഹൈക്കോടതി
കൊച്ചിയിൽ നിന്ന് നിലയ്ക്കലിലേക്ക് ദിവസവും രണ്ട് സർവ്വീസ് നടത്തുമെന്ന് ഹെലികേരള എന്ന വെബ്സൈറ്റിലാണ് പരസ്യം വന്നത് . പരസ്യത്തിനെതിരെ സ്വമേധയായാണ് ഹൈക്കോടതി കേസെടുത്തത്. . തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസെടുത്തത്.
കേസ് സ്പെഷ്യൽ സിറ്റിങ്ങിൽ പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റർ സേവനം നൽകുന്നതിനോ പരസ്യം നൽകുന്നതിനോ അനുമതി നൽകിയിട്ടില്ലെന്നു ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു .അനധികൃത വാഹനങ്ങൾ പോലും കടത്തിവിടാതിരിക്കാൻ കോടതി ഉത്തരവ് നിലവിലുണ്ടെന്നും സുരക്ഷയെ ബാധിക്കുന്നതാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരാൾക്ക് 45,000 രൂപ നിരക്കിൽ സർവ്വീസ് നടത്തുമെന്നായിരുന്നു പരസ്യം. ഇതേ തുടർന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടിയത് . പ്രത്യേക സുരക്ഷാ മേഖലയാണു ശബരിമല ഉൾപ്പെടുന്ന പ്രദേശം എന്നതിനാൽ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോർഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്നു കോടതി കുറ്റപ്പെടുത്തി
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ സർവീസ് നടത്തുന്നത് എന്ന് കേന്ദ്രത്തോടു കോടതി ആരാഞ്ഞിരുന്നു.സംഭവം ഗുരുതര വിഷയമാണെന്നു കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംരക്ഷിത വന മേഖല ഉൾപ്പെടുന്നതായതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ടതുണ്ടെന്നും മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
Comments