സിദ്ധ്പൂർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്. കോൺഗ്രസിനെ രക്ഷിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ ഇനി കഴിയൂ എന്നാണ് സിദ്ധ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദൻജി താക്കോർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. ഭാരതീയ ജനതാ പാർട്ടി മുസ്ലീങ്ങളിൽ നിന്ന് മുത്തലാഖ് തട്ടിയെടുത്തു. ഇതിനെ തടയണമെങ്കിൽ മുസ്ലിംങ്ങൾ ഒന്നിക്കണമെന്നാണ് ചന്ദൻജി താക്കോർ പ്രസംഗിച്ചത്.
‘ബിജെപിക്ക് പുതിയ എന്തെങ്കിലും ചെയ്യാൻ ജനങ്ങൾ വോട്ട് നൽകി. പക്ഷേ, അവർ രാജ്യത്തെ മുഴുവനായും ആഴത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ആർക്കെങ്കിലും രാജ്യത്തെ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് മുസ്ലീം സമൂഹത്തിനാണ്. കോൺഗ്രസിനെ ആർക്കെങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ അതും മുസ്ലീങ്ങൾക്ക് മാത്രമാണ്’.
Shameful words!
Fearing defeat, Congress yet again resorts to minority appeasement.
But Congress should know that no one will be able to save Congress Party from defeat! pic.twitter.com/cr6cL4QFYA
— Bhupendra Patel (@Bhupendrapbjp) November 19, 2022
‘സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങി. പതിനെട്ടോളം പാർട്ടികൾ ഇവിടെയുണ്ട്. എന്നാൽ ആരും മുസ്ലീംങ്ങളെ അനുകൂലിച്ചില്ല. രാജ്യം മുഴുവൻ മുസ്ലീംങ്ങളെ സംരക്ഷിക്കുന്ന ഓരേയൊരു പാർട്ടി കോൺഗ്രസാണ്. ബിജെപി പലയിടങ്ങിലും നിങ്ങളെ ശല്യപ്പെടുത്തി. മുസ്ലീംങ്ങൾക്കു നേരെ ബിജെപി ആക്രോശിച്ചു. മുത്തലാഖ് നിർത്തലാക്കി, ഹജ്ജ് സബ്‌സിഡിയും ബിജെപി എടുത്തുകളഞ്ഞു. നിങ്ങൾ ഒന്നിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു’ എന്നാണ് ചന്ദൻജി താക്കോർ പറഞ്ഞത്.
കോൺഗ്രസ് നടത്തുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന് ബിജെപി പ്രതികരിച്ചു. കോൺഗ്രസ് എംഎൽഎയുടെ വാക്കുകൾ ലജ്ജാകരമാണെന്നും കോൺഗ്രസിനെ പരാജയത്തിൽ നിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
Comments