എറണാകുളം: പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയ സംഭവത്തിൽ നടപടിയെടുത്ത് എക്സൈസ്. പെരുമ്പാവൂരിൽ പൊതു സ്ഥലത്ത് മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയാണ് കേസെടുത്തത്. 18 പേർക്കെതിരെയാണ് കേസെടുത്തത്.
എക്സൈസ് നടത്തിയ റെയ്ഡിൽ 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. 8 ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി.
Comments