കോഴിക്കോട്: ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. അരിക്കുളത്ത് താപ്പള്ളിതാഴ കെ.കെ വേലായുധൻ (64) ആണ് മരിച്ചത്. കൊയിലാണ്ടി കാർഷിക വികസന ബാങ്കിൽ നിന്ന് വേലായുധൻ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നു. ഇതിന് പിന്നാലെയാണ് വയോധികൻ ആത്മഹത്യ ചെയ്തത്.
വീടിന് സമീപത്തെ മരത്തിൽ വേലായുധൻ തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വേലായുധന്റെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments