ന്യൂഡൽഹി:മ്യാൻമർ സൈനിക ഭരണകൂടത്തിന് ശക്തമായ താക്കീത് നൽകി ഇന്ത്യ. അതിർത്തികടന്നുള്ള മനുഷ്യക്കടത്തിന്റെ തെളിവുകൾ നിരത്തിയാണ് മ്യാന്മറിനെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വത്ര മുന്നറിയിപ്പ് നൽകിയത്.
മ്യാൻമറിലെ ജനകീയ സർക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് എത്തുന്നത്. ഇന്ത്യയിലേയ്ക്കും പുറത്തേയ്ക്കും മ്യാൻമർ അതിർത്തി വഴി മനുഷ്യക്കടത്ത് നടക്കുന്നുവെന്ന ശക്തമായ തെളിവുകളാണ് ഇന്റർനാഷണൽ ക്രൈം സിൻഡിക്കേറ്റ് പുറത്തുവിട്ടത്. മ്യാൻമർ അതിർത്തിയിലെ മ്യാവാഡി മേഖല കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്ത് നടക്കുന്നത്.
ഇന്ത്യൻ പൗരന്മാർ മനുഷ്യക്കടത്തിൽ ഇരയാകുന്നത് ഒരുതരത്തിലും അനുവദിക്കിനാകില്ല. 38 ഇന്ത്യൻ പൗരന്മാരാണ് തൊഴിൽതട്ടിപ്പിന് ഇരയായത്. ഇല്ലാത്ത കമ്പനികളുടെ പേരിൽ എത്തപ്പെട്ടവരെല്ലാം കടുത്ത ദുരിതത്തിലാണുള്ളതെന്നും അവരെയെല്ലാം കണ്ടെത്തി തിരികെ എത്തിക്കാൻ വലിയ പരിശ്രമം നടത്തേണ്ടി വന്നുവെന്നും ഖ്വാത്ര പറഞ്ഞു.
അതിർത്തിയിൽ ശക്തമായ സുരക്ഷാ നടപടി സ്വീകരിക്കാത്ത മ്യാൻമറിന്റെ അലംഭാവ ത്തെ ഇന്ത്യ കുറ്റപ്പെടുത്തി. അതിർത്തി സുരക്ഷയ്ക്ക് കൂടുതൽ സംവിധാനമൊരു ക്കണമെന്ന് ഖ്വാത്ര മ്യാൻമർ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മുൻപ് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം മ്യാൻമറിൽ സർജിക്കൽ സ്ട്രൈക് നടത്തേണ്ടിവന്നിട്ടുണ്ട്.
മ്യാൻമറിലെ സാമ്പത്തിക -സാമൂഹ്യ രംഗത്തെ വിവിധ പദ്ധതികൾക്കായുള്ള സഹായം തുടരുമെന്നും ഖ്വാത്ര ഉറപ്പുനൽകി. മ്യാൻമറിലേയ്ക്ക് ഇന്ത്യ നിർമ്മിക്കുന്ന കാലാദാൻ ബഹുമുഖ ഗതാഗത സംവിധാനവും മൂന്ന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയും പൂർത്തിയാക്കുമെന്നും ഇന്ത്യൻ വിദേശ കാര്യമന്ത്രി ഉറപ്പുനൽകി.
Comments