മുംബൈ: റെയിൽവേ സ്റ്റേഷനിലെ ഓവർ ബ്രിഡ്ജ് തകർന്ന് വീണ് അപകടം. യാത്രക്കാരായ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലുള്ള ബല്ലാർഷാ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
പാലം തകർന്നതോടെ ഏകദേശം 60 അടി ഉയരത്തിൽ നിന്ന് യാത്രക്കാർ റെയിൽപാളത്തിലേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ നിന്ന് നാലിലേക്ക് പോയിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാരമായ പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ അറിയിച്ചു.
#WATCH | Slabs fall off of a foot over bridge at Balharshah railway junction in Maharashtra's Chandrapur; people feared injured pic.twitter.com/5VT8ry3ybe
— ANI (@ANI) November 27, 2022
Comments