തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചതിന് ഒരു മന്ത്രിക്ക് സ്ഥാനം പോലും നഷ്ടപ്പെട്ടതിനാൽ അതിൽ തൊട്ടുകളിക്കാൻ താനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുൻ മന്ത്രി സജി ചെറിയാനെ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യം നിലനിൽക്കുന്നത് ഭരണഘടനയുള്ളതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി രാജു.
ഒരു മന്ത്രി ഭരണഘടനയെ തൊട്ടപ്പോൾ വൈകീട്ടോടെ അദ്ദേഹം മുൻമന്ത്രിയായി. അതുകൊണ്ട് തന്നെ അതിനെ തൊട്ടുകളില്ലാൻ താനില്ല. ഇന്ത്യ ഇന്ന് നിലനിൽക്കുന്നതിന് കാരണം തന്നെ ഭരണഘടനയാണ്.
മതവും രാഷ്ട്രീയവും തമ്മിൽ കൂടുതൽ അടുക്കുന്നത് മതേതര കാഴ്ചപ്പാടിന് ഭീഷണിയാകുമെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി.ആചാരി പറഞ്ഞു. ഇന്ത്യ മതരാഷ്ട്രമായാൽ ഇത് നാശത്തിലേക്കാണ് നയിക്കുക. രാഷ്ട്രീയത്തിന് മതമില്ലെന്നും ഒരു മതത്തേയും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments