ഭോപ്പാൽ: ഭാരത് ജോഡോ യാത്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി. മദ്ധ്യപ്രദേശിലെ ഒരു പൊതുസമ്മേളനത്തിലാണ് മാദ്ധ്യമങ്ങളെ കോൺഗ്രസ് നേതാവ് വിമർശിച്ചിരിക്കുന്നത്. ഐശ്വര്യ റായ് എന്ത് ധരിക്കുന്നു, ഷാരൂഖ് ഖാൻ എന്ത് പറയുന്നു, വിരാട് കോഹ്ലിയുടെ ബൗണ്ടറി തുടങ്ങി കാര്യങ്ങൾക്ക് പിന്നാലെയാണ് മാദ്ധ്യമങ്ങൾ. അവർക്ക് ഭാരത് ജോഡോ യാത്ര റിപ്പോർട്ട് ചെയ്യാൻ സമയമില്ല എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
‘പൊതുജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം മാദ്ധ്യമങ്ങൾ അവഗണിക്കുകയാണ്. ജനശ്രദ്ധ തിരിക്കാൻ അവർ സെലിബ്രിറ്റികളെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം, ഭാരത് ജോഡോ യാത്രയുടെ വിജയം എന്നിങ്ങനെയൊന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. പകരം ഐശ്വര്യ റായ് എന്ത് വസ്ത്രമാണ് ധരിക്കുന്നത്, ഷാരൂഖ് ഖാൻ എന്താണ് പറയുന്നത്, വിരാട് കോഹ്ലിയുടെ ബൗണ്ടറി തുടങ്ങിയ കാര്യങ്ങളാണ് മാദ്ധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്’.
"हम मीडिया से बोलते हैं कि मुद्दों की बात करो, ये कहते हैं देखों ऐश्वर्या राय ने क्या कपड़े पहने हैं"@RahulGandhi pic.twitter.com/ncpYkUmZ6i
— News24 (@news24tvchannel) November 28, 2022
‘സമ്മർദത്തിന് വഴങ്ങിയാണ് മാദ്ധ്യമപ്രവർത്തകർ ഭാരത് ജോഡോ യാത്രയെപ്പറ്റി റിപ്പോർട്ട് ചെയ്യാത്തത്. എന്നാൽ തനിക്ക് അവരോട് യാതൊരു വിരോധവുമില്ല. കേന്ദ്രസർക്കാർ ജനങ്ങളോടും കർഷകരോടും ചെയ്യുന്ന കാര്യങ്ങൾ ശരിയല്ലെന്ന അഭിപ്രായമാണ് രാജ്യത്ത് എല്ലാവർക്കും. ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ ബിജെപി പ്രവർത്തകർക്ക് പോലും എതിർപ്പുണ്ട്. തനിക്ക് നേരെ ബിജെപി നടത്തുന്ന വ്യക്തിപരമായ അക്രമങ്ങൾ തനിക്ക് കരുത്ത് പകരുകയാണ്’ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Comments