അഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് റാലിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് വിരണ്ടോടിയ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംസാരിക്കുന്ന വേദിയിലേക്ക് ഒരു കാളക്കൂറ്റനാണ് അതിഥിയായി കടന്നുവന്നത്. ഇതോടെ പ്രവർത്തകർ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് പായുകയായിരുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിലെ മെഹ്‌സാനയിലാണ് കോൺഗ്രസ് റാലി നടന്നത്. ഇതിനിടയിലേക്കാണ് കാള ഇടിച്ചുകയറി വന്നത്. ആളുകൾ പരിഭ്രാന്തരായതോടെ കാള അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി. ഇത് കണ്ട് പേടിച്ച് ചിലർ ചെയറുമെടുത്താണ് പാഞ്ഞത്.
Bull in Congress Rally
Nifty is at ATH🔥🔥 pic.twitter.com/TU9R6miyCJ
— Ashish Kumar (@BaapofOption) November 28, 2022
തുടർന്ന് പ്രവർത്തകരോട് ശാന്തരായിരിക്കാൻ ഗെഹ്ലോട്ട് അഭ്യർത്ഥിച്ചു. പാർട്ടി പ്രവർത്തകരോട് കാളയെ പുറത്താക്കാൻ നിർദേശിച്ചു. കാള വിരണ്ടോടിയതിന് പിന്നിൽ ബിജെപിയാണെന്ന് അശോക് ഗെഹ്ലോട്ട് ആരോപിച്ചു.















