ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. പൂഞ്ച് ജില്ലയിലെ ഒളിത്താവളമാണ് സേന തകർത്തത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
രണ്ട് എകെ റൈഫിളുകൾ, ആറ് മാഗസിനുകൾ, 69 വെടിത്തിരകൾ,പിസ്റ്റളുകൾ, അഞ്ച് ഹാൻഡ് ഗ്രനേഡുകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് ഒളിത്താവളത്തിൽ നിന്നും കണ്ടെടുത്തത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങളുമായെത്തിയ പാക് ഭീകരനെ വധിച്ചതിന് പിന്നാലെയാണ് ഒളിത്താവളം കണ്ടെത്തിയത്. അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരനെ വധിച്ചത്. ഭീകരന്റെ പക്കൽ നിന്നും രണ്ട് എകെ 47 റൈഫിളുകൾ, പിസ്റ്റളുകൾ എന്നിവയും കണ്ടെടുത്തിരുന്നു.
Comments