അമൃത്സർ:പാകിസ്താൻ അതിർത്തിയിൽ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടി. ഡ്രോൺ വഴി കടത്താൻ ശ്രമിച്ച അഞ്ച് കിലോയോളം ഹെറോയിനാണ് സുരക്ഷാ സേന കണ്ടെടുത്തത്. ടാൺടരൺ ജില്ലയിൽ നിന്നുമാണ് ഹെറോയിൻ ശേഖരം കണ്ടെത്തിയത്. അന്വേഷണം പുരേഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
പഞ്ചാബ് പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പാക് അതിർത്തിയിൽ നിന്നുമെത്തിയ ഹെക്‌സാകോപ്റ്റർ ഡ്രോൺ വഴി ഹെറോയിൻ കടത്താൻ ശ്രമിക്കവേയാണ് സുരക്ഷാ സേന പിടികൂടിയത്.
കഴിഞ്ഞ ദിവസം പാകിസ്താൻ ഡ്രോൺ വഴി കടത്താൻസ ശ്രമിച്ച 10 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം. ബിഎസ്എഫിന്റെയും പോലീസിന്റെയും ഇടപെടലിൽ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തിയിരുന്നു. രണ്ട് ഹെക്‌സാകോപ്റ്ററുകൾ വഴി ഏകദേശം പത്ത് കിലോ ഹെറോയിനാണ് കടത്തിയത്. അടുത്തിടെ വടായി ചീമ അതിർത്തിയിലും പാക് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സുരക്ഷാ സേന തുടർച്ചയായി വെടിയുതിർത്തതിന് പിന്നാലെ ഡ്രോൺ പാക് അതിർത്തിയിലേക്ക് മടങ്ങിയതായും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
Comments