ന്യൂഡൽഹി: പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. പകരം ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ ഷമി നിലവിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്.
ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം- രോഹിത് ശർമ്മ (ക്യാപ്ടൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്ടൻ), ശിഖർ ധവാൻ, വിരാട് കോഹ്ലി, രജത് പാട്ടീദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഷബാസ് അഹമ്മദ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, ഉമ്രാൻ മാലിക്, മുഹമ്മദ് സിറാജ്, ദീപക് ചഹാർ, കുൽദീപ് സെൻ
ടെസ്റ്റ് ടീം- രോഹിത് ശർമ്മ (ക്യാപ്ടൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്ടൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശാർദുൽ ഠാക്കൂർ
ബംഗ്ലാദേശ് പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം.
Comments