ജയ്പൂർ : കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തേത്തിന്റെ കൊലപാതകത്തിൽ തനിക്കുള്ള പങ്ക് നിഷേധിച്ച് ലേഡി ഡോൺ അനുരാധ .കുറ്റകൃത്യത്തിന്റെ പാത താൻ ഉപേക്ഷിച്ചുവെന്നും ഈ കൂട്ടക്കൊലയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അനുരാധ പറഞ്ഞു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് 5 വർഷമായി ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ സന്ദീപ് എന്ന കലാ ജാഥേഡിയെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. അനുരാധയും കലാജാതിക്കൊപ്പം ഉണ്ടായിരുന്നതിനാൽ അനുരാധയെയും ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.
അന്വേഷണ ഏജൻസികളുടെ രേഖകൾ പ്രകാരം, കൊല്ലപ്പെട്ട ആനന്ദ്പാലിന്റെ സംഘത്തെ നയിക്കുന്നത് ഇപ്പോൾ സന്ദീപ് ആണ്. . അടുത്തിടെ ഡൽഹി-ഹരിയാന-പഞ്ചാബ് എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങളുടെ ഒളിത്താവളങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയപ്പോൾ സോനിപട്ടിലെ അനുരാധയുടെ വീട്ടിലും എൻഐഎ സംഘം എത്തിയിരുന്നു. അനുരാധയുടെ ഒളിത്താവളങ്ങളിളും എൻഐഎ തിരച്ചിൽ നടത്തുകയും അവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
രാജു തേത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് സംഘത്തിന്റെ അംഗമായ രോഹിത് ഗോദര ഏറ്റെടുത്തിട്ടുണ്ട്. ആനന്ദ്പാലിന്റെയും ബൽവീറിന്റെയും കൊലപാതകത്തിന് താൻ പ്രതികാരം ചെയ്തതായും ഇയാൾ പറയുന്നു. ലോറൻസ് ആന്റ് ഗോൾഡി കമ്പനിയെ അസർബൈജാനിൽ നിന്ന് നിയന്ത്രിക്കുന്നത് രോഹിത്താണ്
Comments