ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഗാസിയാബാദിലെ ബിജെപി ഓഫീസിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. ഉത്തർപ്രദേശ് എക്സിക്യൂട്ടീവ് മൈനോരിറ്റി ഫ്രണ്ട് അംഗം അലിമുദ്ദീനെ അപായപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് സൂചന.
രാത്രിയോടെയായിരുന്നു സംഭവം. അലിമുദ്ദീൻ വീട്ടിലെത്തിയ ശേഷമായിരുന്നു ആക്രമണം ഉണ്ടായത്. വീട്ടിലെത്തിയതിന് പിന്നാലെ അക്രമികൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെ അക്രമികൾ ഓഫീസിന് നേരെ വെടിയുതിർത്തു.
ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോൾ വന്നതിന് പിന്നാലെ അലിമുദ്ദീൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ഓഫീസ് ആക്രമിക്കപ്പെട്ടതായി കണ്ടത്. അക്രമികൾ വെടിയുതിർക്കുന്നതിന്റെയും, രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Comments