കോഴിക്കോട്: കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പള്ളിക്കണ്ടിയിലാണ് സംഭവം. ചക്കുംക്കടവ് സ്വദേശി സി.പി സലീം, വട്ടക്കിണർ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 12 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് വേട്ട.
ചെമ്മങ്ങാട് പോലീസാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ വീതമുള്ള ആറ് പാക്കറ്റുകൾ പ്രതികളുടെ കൈവശമുണ്ടായിരുന്നു. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണെന്ന് പ്രതികൾ മൊഴി നൽകി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയാണ് കഞ്ചാവ് വേട്ടയിലെത്തിച്ചത്.
രണ്ട് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കേസിൽ അറസ്റ്റിലായ സലീം സമാന കേസുകളിൽ മുമ്പും പ്രതിയായിട്ടുണ്ട്. വൈദ്യപരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Comments