മലപ്പുറം: ലെഗ്ഗിൻസ് ധരിച്ച് സ്കൂളിൽ എത്തിയ അദ്ധ്യാപികയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷനിലും, യുവജന കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പരാതി. പ്രധാന അദ്ധ്യാപികയിൽ നിന്നും മോശം അനുഭവം നേരിട്ട സരിത രവീന്ദ്രനാഥാണ് മൂന്ന് കമ്മീഷനുകളിലും പരാതി നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ലെഗ്ഗിൻസ് ധരിച്ചെത്തിയ സരിതയെ അപമാനിച്ചത്.
മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ് സരിത. സംഭവത്തിന് പിന്നാലെ സരിതയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷനും, യുവജന കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയത്. സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് യോഗത്തിലും സരിതയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു.
വനിതാ കമ്മീഷനും, യുവജന കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പുറമേ വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർക്കും സരിത പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഡിഡിഇയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി ഡയറക്ടറെ സരിത പരാതിയുമായി സമീപിച്ചത്.
Comments