സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് നടൻ ബാല. അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ബാലയുടെ വിവാഹ മോചനത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമെല്ലാം ഗോസിപ്പുകളും വാർത്തകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ, അതിനൊന്നും മറുപടി നൽകാതെ ജീവിതം ആസ്വദിക്കുകയാണ് താരം. ഭാര്യ എലിസബത്തുമായുള്ള ഓരോ നിമിഷങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ ബാല ആരാധകർക്ക് പങ്കുവെയ്‌ക്കുന്നു. ഇപ്പോഴിതാ ഇരുവരുടെയും പുതിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ബാലയും ഭാര്യ എലിസബത്തും വിഗ്ഗ് വച്ച് നിൽക്കുന്ന വീഡിയോയാണ് പുതിയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘വൃത്തികേടായിട്ടുണ്ട് അല്ലേ…നിന്റെ മുടി ഇങ്ങനെ കാണിക്ക്…എന്തെങ്കിലും പറയാനുണ്ടോ..’ എന്നിങ്ങനെ എലിസബത്തിനോട് ബാല പറയുന്നതും കാണാം. വീഡിയോ വൈറലായതോടെ ബാലയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ‘ജീവിതാവസാനം വരെ നിങ്ങൾ സന്തോഷമായി ഇരിക്കട്ടെ’, ‘ഇങ്ങേർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ, വെറുപ്പിക്കൽ’, ‘നിങ്ങൾ എത്രയും പെട്ടന്ന് ഒരു സൈക്കോളജിറ്റിനെ കാണണം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക
അതേസമയം, ബാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. ഷെഫീക്ക് എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചപ്പോൾ, അമീർ എന്ന കഥാപാത്രത്തിലൂടെ ഏറെ നാളുകൾക്ക് ശേഷം മികച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടൻ ബാല. ഒരിടവേളക്ക് ശേഷം ബാല മനോഹരമാക്കിയ കഥാപാത്രമാണ് അമീർ. നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകൻ. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയാ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Comments